09 May 2024 Thursday

കുന്നംകുളത്ത് മരം പിക്കപ്പ് ലോറിയിൽ കയറ്റുന്നതിനിടെ അപകടം മരം ദേഹത്ത് തട്ടി പരിക്കേറ്റ പിക്കപ്പ് ഡ്രൈവർ മരിച്ചു

ckmnews



കുന്നംകുളം:കുന്നംകുളത്ത് മരം പിക്കപ്പ് ലോറിയിൽ കയറ്റുന്നതിനിടെ മരം ദേഹത്ത് തട്ടി പരിക്കേറ്റ പിക്കപ്പ് ഡ്രൈവർ മരിച്ചു.പെരിങ്ങണ്ടൂർ സ്വദേശിയും പിക്കപ്പ് ഡ്രൈവറുമായ കരണംകോട്ട് പ്രസാദ് (55)ആണ് മരിച്ചത്.കുന്ദംകുളം വേലൂർ വടക്കുമുറിയിൽ ചിറ്റത്ത് മാധവൻ എന്നയാളുടെ പറമ്പിലെ മരം മുറിച്ച്‌ എസ്കവേറ്റർ ഉപയോഗിച്ച്  മരം പിക്കപ്പ് ലോറിയിൽ കയറ്റുന്നതിനിടെ മരം പ്രസാദിന്റെ ദേഹത്ത് തട്ടിയാണ് അപകടം ഉണ്ടായത്.ഉടൻതന്നെ പ്രസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മാതാവ്:ശാന്ത.ഭാര്യ:സജിത.മകൾ: പ്രവീണ.