09 May 2024 Thursday

ചങ്ങരംകുളം വളയംകുളത്ത് കാറുകളില്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

ckmnews

ചങ്ങരംകുളം വളയംകുളത്ത് കാറുകളില്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്


കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാനപാതയില്‍ ചങ്ങരംകുളം വളയംകുളത്ത് കാറുകളില്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 6 പേര്‍ അടക്കം 7 പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച കാലത്ത് മൂന്നരയോടെയാണ് അപകടം.കാസര്‍ഗോഡ് നിന്നും കൊച്ചിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച റിട്സ് കാറില്‍ കരിക്കാട് സ്വദേശി സഞ്ചരിച്ച ഫോക്സ് വാഗണ്‍ കാറിടിച്ചാണ് അപകടം.സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടം


കാസര്‍ഗോഡ് കളനാട് സ്വദേശികളായ ഖത്തര്‍ മന്‍സില്‍ അബൂബക്കര്‍(34)ഭാര്യ മിര്‍സാന (28) മക്കളായ ഫാത്തിമ(9)ഫര്‍ഹാന്‍(4)മാതാവ് കദീജ(55)

അബൂബക്കറിന്റെ സഹോദരി ഷഹാന(24)തൃശ്ശൂര്‍ കരിക്കാട് സ്വദേശി അഫ്സല്‍  എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


അബൂബക്കറും കുടുംബവും കൊച്ചിയിലുള്ള സഹോദരന്റെ അടുത്തേക്ക് പോവുമ്പോള്‍ ആണ് അപകടം.


അഫ്സല്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് അബൂബക്കറും കുടുംബവും സഞ്ചരിച്ച കാലിലും സമീപത്തെ ബസ്റ്റോപ്പിലും ഇടിച്ചാണ് നിന്നത്.ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.