09 May 2024 Thursday

ഈ ക്രിസ്തുമസ് പുതുവത്സര സീസൺ ചങ്ങരംകുളം അടിച്ച് പൊളിക്കും ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി ചങ്ങരംകുളം ഫെസ്റ്റ് രണ്ടാംദിനം

ckmnews

ഈ ക്രിസ്തുമസ് പുതുവത്സര സീസൺ ചങ്ങരംകുളം അടിച്ച് പൊളിക്കും


ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി ചങ്ങരംകുളം ഫെസ്റ്റ് രണ്ടാംദിനം


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും ചങ്ങരംകുളത്തെ വ്യാപാരി സംഘടനകളുടെയും നേതൃത്വത്തിൽ ആരംഭിച്ച ചങ്ങരംകുളം ഫെസ്റ്റ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമാകുന്നു.ഞായറാഴ്ച വൈകിയിട്ട് നടന്ന സംഗീത സായാഹ്നത്തിന് ജനങ്ങൾ ടൗണിലേക്ക് ഒഴുകിയെത്തി.വേദിക്കരികിലായി ആരംഭിച്ച ഫുഡ് ഫെസ്റ്റിനും വലിയ ജനപങ്കാളിത്വമാണ് അനുഭവപ്പെട്ടത്.വിത്യസ്ഥമായ രുചിക്കൂട്ടുകളുമായി ചങ്ങരംകുളത്തെ റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഫുഡ് ഫെസ്റ്റിൽ സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്.ഉദ്ഘാടന ദിവസം ആളുകൾ കുറഞ്ഞത് സംഘാടകരെ ആശങ്കയിലാക്കിയെങ്കിലും രണ്ടാം ദിനമെത്തിയതോടെ ജനങ്ങൾ ചങ്ങരംകുളം ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയത് വ്യാപാരികളെയും ആത്മവിശ്വാസത്തിലാക്കിയിട്ടുണ്ട്.വരും ദിവസങ്ങളിൽ കൂടുതൽ മികവാർന്ന കലാപരിപാടികളും സ്റ്റേജ് ഷോകളും ഫെസ്റ്റിന്റെ ഭാഗമായി നടക്കും.ഇത് കൊണ്ട് തന്നെ ചങ്ങരംകുളം ഇത് വരെ കാണാത്ത ജനത്തിരക്കിലേക്ക് ചങ്ങരംകുളം ടൗൺ മാറുമെന്നും ഇത് വ്യാപാര മേഖലക്ക് പുത്തൻ ഉണർവ്വ് സമ്മാനിക്കുമെന്നും വ്യാപാരികൾ കണക്ക് കൂട്ടുന്നുണ്ട്.