09 May 2024 Thursday

ചങ്ങരംകുളം മാന്തടത്ത് കാര്‍ സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്കേറ്റു

ckmnews

ചങ്ങരംകുളം മാന്തടത്ത് കാര്‍ സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്കേറ്റു


ചങ്ങരംകുളം:മാന്തടത്ത് കാര്‍ സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്കേറ്റു.കാഞ്ഞിരമുക്ക് സ്വദേശി കള്ളിവളപ്പില്‍ ജംഷാര്‍(33)നാണ് പരിക്കേറ്റത്.ഞായറാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെ സംസ്ഥാന പാതയില്‍ മേലെ മാന്തടത്താണ് അപകടം.പരിക്കേറ്റ ജംഷാറിനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചങ്ങരംകുളത്ത് റസ്റ്റോറന്റ് ജീവനക്കാരനായ ജംഷാര്‍ ഫുഡ് ഡെലിവറിക്കായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്.റോഡ് തിരിയാന്‍ ശ്രമിക്കുമ്പോള്‍ പുറകില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു.