09 May 2024 Thursday

ഗുരുവായൂരിൽ ശബരിമല തീര്‍ത്ഥാടകരുടെ കാറിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു

ckmnews

ഗുരുവായൂരിൽ ശബരിമല തീര്‍ത്ഥാടകരുടെ കാറിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു


കുന്നംകുളം:ഗുരുവായൂരിൽ ശബരിമല തീര്‍ത്ഥാടകരുടെ കാറിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു.ഗുരുവായൂർ കണ്ടാണശേരി സ്വദേശി മനപ്പറമ്പില്‍ ശ്രീനിവാസന്‍ (60) ആണ്‌ മരിച്ചത്.ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ്‌ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക്‌ വരികയായിരുന്ന കോഴിക്കോട്‌ സ്വദേശികള്‍ സഞ്ചരിച്ച കാർ ഞായറാഴ്ച കാലത്ത് 8 മണിയോടെ ഗുരുവായൂർ അരിയന്നൂരിൽ വെച്ച്  ശ്രീനിവാസനെ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇദ്ധേഹത്തെ ഗുരുവായൂര്‍ ആക്ട്സ്‌ ആംബുലൻസ് പ്രവർത്തകർ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.