08 May 2024 Wednesday

ഡ്രൈവർക്ക് ലൈസൻസില്ല;പൊന്നാനി കർമയിൽ സർവീസ് നടത്തുന്ന പ്രമുഖ ഉല്ലാസ ബോട്ടിന്റെ ലൈസൻസ് സസ്പെന്റ് ചെയ്തു.

ckmnews

ഡ്രൈവർക്ക് ലൈസൻസില്ല;പൊന്നാനി കർമയിൽ സർവീസ് നടത്തുന്ന പ്രമുഖ ഉല്ലാസ ബോട്ടിന്റെ ലൈസൻസ് സസ്പെന്റ് ചെയ്തു.


പൊന്നാനി:ലൈസൻസില്ലാത്ത സ്രാങ്കുമായി പൊന്നാനി ഭാരതപ്പുഴയിൽ സർവീസ് നടത്തിയ ഉല്ലാസ ബോട്ടിന്റെ ലൈസൻസ് തുറമുഖവകുപ്പ് റദ്ദാക്കി.പൊന്നാനിയിൽ സർവീസ് നടത്തുന്ന ഒരു പ്രമുഖ ബോട്ടിന്റെ ലൈസൻസാണ് സസ്പെന്റ് ചെയ്തത്.ഉല്ലാസ ബോട്ടുകളിൽ തുറമുഖവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽപ്പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.കോഴിക്കോട് പോർട്ട് ഓഫ് സർ ക്യാപ്റ്റൻ ഹരി വാരിയരുടെ നിർദേശപ്രകാരമാണ് മിന്നൽപ്പരിശോധന നടത്തിയത്.ലൈസൻസുള്ള ഡ്രൈവർ അവധിയിലായതിനെത്തുടർന്ന് പകരം ലൈസൻസില്ലാത്ത ഡ്രൈവർ യാത്രക്കാരെയും കൊണ്ട് സർവീസ് നടത്തുന്നതിനിടെയാണ് തുറമുഖ വകുപ്പധികൃതർ പിടികൂടിയത്.താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനിയിലെ ഉല്ലാസബോട്ട് സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. തുടർന്ന് എല്ലാ രേഖകളും ഹാജരാക്കിയ ചില ബോട്ടുകൾക്ക് മാത്രമാണ് അനുമതി നൽകിയത്