09 May 2024 Thursday

എടപ്പാൾ കുറ്റിപ്പാലയിൽ റോഡരികിൽ നിർത്തിയിട്ട ചരക്ക് ലോറിക്ക് പുറകിൽ ബൈക്കിടിച്ചു ബൈക്കിൽ നിന്ന് തെറിച്ച് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു

ckmnews

എടപ്പാൾ കുറ്റിപ്പാലയിൽ റോഡരികിൽ നിർത്തിയിട്ട ചരക്ക് ലോറിക്ക് പുറകിൽ ബൈക്കിടിച്ചു


ബൈക്കിൽ നിന്ന് തെറിച്ച് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു 


എടപ്പാൾ:കുറ്റിപ്പാലയിൽ റോഡരികിൽ നിർത്തിയിട്ട ചരക്ക് ലോറിക്ക് പുറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.അമേറ്റിക്കര  സ്വദേശി തോട്ടുപാടത്ത് ഉദയൻ(42)നാണ് പരിക്കേറ്റത്.ബുധനാഴ്ച രാത്രി 9 മണിയോടെ യാണ് അപകടം.പരിക്കേറ്റ ഉദയനെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതമായതിനാൽ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.റോഡരികിൽ നിർത്തിയ ലോറി ശ്രദ്ധയിൽ പെടാതെ ഉദയൻ സഞ്ചരിച്ച ബൈക്ക് ലോറിക്ക് പുറകിൽ ഇടിക്കുകയായിരുന്നു.