09 May 2024 Thursday

നാഷണൽ സർവ്വീസ് സ്കീം -സപ്തദിന ക്യാമ്പ് സ്വാഗത സംഘം രൂപീകരിച്ചു

ckmnews



ചങ്ങരംകുളം :പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിസംബർ 26 മുതൽ ആലംകോട് ഗവ:എൽപി സ്കൂളിൽ വെച്ച്നടക്കുന്ന സപ്തദിന ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി പൊന്നാനി എംഎൽഎ പി നന്ദ കുമാർ മുഖ്യ രക്ഷാധികാരിയായി ആലംകോട് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ പ്രകാശൻ ചെയർമാനായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. ആലംകോട് എൽപി സ്കൂളിൽ വെച് നടന്ന സ്വാഗത സംഘം രൂപീകരണയോഗം  ആലംകോട് പഞ്ചായത്ത്  വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ പ്രകാശൻ നിർവ്വഹിച്ചു. അസ്സബാ ഹ് ഹയർ സ്കൂൾ പ്രിൻസിപ്പാൾ പി.വി. വില്ലിംഗ്ടൺ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ജംഷിയ ബി.പി പ്രവർത്തനപദ്ധതി വിശദീകരിച്ചു ആലംകോട് ജിഎൽപി സ്കൂൾ ഹെഡ് മാസ്റ്റർ ശശികല, പി ടി എ പ്രസിഡണ്ട് ഹൈദർ അലി , അഹമ്മദ് പറയങ്ങാട്ടിൽ, ബഷീർ ടി എം എന്നിവർ സംസാരിച്ചു.കെ എംസുരേഷ് ബാബു നന്ദി പറഞ്ഞു '