08 May 2024 Wednesday

യുഡിഎഫ് വിചാരണ സദസ്സ് 27 ന് മാറഞ്ചേരിയിൽ അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും

ckmnews


പൊന്നാനി നിയോജക മണ്ഡലം  യു.ഡി. എഫ്. സംടിപ്പിക്കുന്ന  വിചാരണ സദസ്സ്  27- ന്  വൈകുന്നേരം  3  മണിക്ക് മാറഞ്ചേരിയിൽ  ആരംഭിക്കും.എം.പി. അബ്ദുസമദ് സമദാനി എം.പി സദസ്സ്  ഉദ്ഘാടനം ചെയ്യും.യുഡിഎഫ് നേതാക്കളായ  ആര്യാടൻ ഷൗക്കത്ത് ,പി.ടി. അജയ് മോഹൻ ,അഷറഫ് കോക്കൂർ ,സി.ഹരിദാസ് , സുഹറ മമ്പാട് ,സെയ്ത് മുഹമ്മദ് തങ്ങൾ എന്നിവർ പങ്കെടുക്കും.വിചാരണ സദസ്സ് വിജയിക്കാൻ  മാറഞ്ചേരി കോൺഗ്രസ്സ് ഓഫീസിൽ ചേർന്ന യോഗത്തിൽ യു.ഡി.ഫ് മണ്ഡലം ചേർമാൻ പി.പി. യൂസഫ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി. സി. ജനറൽ സെക്രട്ടറി , സിദ്ധീഖ് പൊന്നാനി ഉദ്ഘാടനം ചെയ്തു .യു.ഡി. എഫ് . നിയോജക മണ്ഡലം  കൺവീനർ  കല്ലാട്ടേൽ ഷംസു , യു.ഡി. എഫ്. നേതാക്കളായ  ശിവരാമൻ പൊന്നാനി ,മുസ്തഫ  വടമുക്ക് ,ടി.കെ. അബ്ദുൾ റഷീദ് , പി.ടി. ഖാദർ , ഷാജി കാളിയത്തേൽ , ഷമീർ ഇടിയാട്ടേൽ ,കെ എം അനന്തകൃഷ്ണൻ , വി.വി. മുഹമ്മദുണ്ണി ഹാജി , മനോഹരൻ പാലപ്പെട്ടി ,ടി.കെ .അബ്ദുൾ ഗഫൂർ , എ.കെ. ആലി ,ടി.പി.കേരളീയൻ , പ്രസാദ് പ്രണവം ,ബഷീർ കക്കടിക്കൽ ,  ജെ.പി. വേലായുധൻ , ടി. മാധവൻ ,വി.പി.ഹസ്സൻ ,  സുലൈഖ റസാഖ് ,  തുടങ്ങിയവർ സംസാരിച്ചു . 21,  25  വരെയുള തിയ്യതികളിലായി  പഞ്ചായത്ത്  തലത്തിൽ  മൂന്ന്  മേഖല യോഗങ്ങൾ ചേരും .  മഹിളാ കോൺഗ്രസ്സ്  , വനിതാ ലീഗ്,  കൺവൻഷൻ , യു.ഡി.എഫ് .വിദ്യാർത്ഥി , യുവജ , സർവ്വീസ് , ട്രേഡ് യൂണിയൻ , സഹകരണ യൂണിയൻ , പ്രവാസി  സംഘടന ഉൾപ്പെടെ മുഴുവൻ  പോഷക ഘടകങ്ങളുടെ  സംയുക്ത  യോഗങ്ങൾ  ചേരും.26 ന് പഞ്ചായത്ത്  തലങ്ങളിൾ  വിളംബരം ജാഥയും നടക്കും.പഞ്ചായത്ത്  തല യു.ഡി.എഫ് .  കൺവൻഷനുകളുടെ അവലോകന ചർച്ചയിൽ  , നാഹിർ ആലുങ്ങൽ , സി.കെ. പ്രഭാകരൻ , ശ്രീജിത് മാറഞ്ചേരി , പി.പി. ഉമ്മർ , സുരേഷ് പാട്ടത്തിൽ , നബീൽ നൈയ്തല്ലൂർ ,ജയപ്രകാശ്  പൊന്നാനി ,കുഞ്ഞിമോൻ ഹാജി ,റഫീഖ് പൊന്നാനി ,എം.കെ അൻവർ ,മഹമൂദ്  കടമ്പാളത്ത് ,സുബൈർ  ചൊവല്ലൂർ , റാഷിദ് പുതു പൊന്നാനി ,ടി.അബ്ദുൾ ഗനി , പി.കെ. അശറഫ്  തുടങ്ങിയവർ പങ്കെടുത്തു .