09 May 2024 Thursday

ബാങ്കില്‍ നിന്ന് അബദ്ധത്തില്‍ ലഭിച്ച ഇരട്ടി തുക തിരിച്ച് നല്‍കി യുവാവ് മാതൃകയായി

ckmnews

പൊന്നാനി:പൊന്നാനി പഞ്ചാബ് നാഷണൽ ബാങ്കിലേക്ക് ചെക്ക് മാറാൻ ചെന്ന യുവാവിന് ബാങ്കിൽ നിന്നും ലഭിച്ചത് ചെക്കിലെ തുകയേക്കാൾ ഇരട്ടിതുക. പണം എണ്ണിനോക്കാതിരുന്നതിനാൽ യുവാവ് ഇത് തിരിച്ചറിഞ്ഞതുമില്ല.

പൊന്നാനിയിലെ സ്വകാര്യ കോളേജ് അധ്യാപകനാണ് ചെക്ക് മാറാൻ ബാങ്കിലെത്തിയത്.ശമ്പളമായതിനാൽ അത് എണ്ണിനോക്കിയതുമില്ല.വീട്ടിലെത്തിയതിനു ശേഷമാണ് ശമ്പളം "ഇരട്ടി"ച്ചത് തിരിച്ചറിഞ്ഞത്.അവധിക്കാല ശമ്പളം മുൻകൂർ നൽകിയതാണോ എന്ന സംശയത്തിലായി യുവാവ്.ഒടുവിൽ കോളേജുമായി ബന്ധപ്പെട്ടപ്പോഴാണ് ബാങ്കുകാർക്ക് അബദ്ധം പിണഞതാണെന്ന് തിരിച്ചറിഞ്ഞത്.വൈകിട്ട് കണക്കുകൾ കൃത്യമാക്കാൻ നോക്കുമ്പോഴാണ് ബാങ്കുകാർക്ക് വലിയൊരു തുക നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിയുന്നത്.ഒടുവിൽ നഷ്ടപ്പെട്ട പണം തിരികെ നൽകുമെന്ന് യുവാവ് അറിയിച്ചതോടെ ബാങ്കിലെ ജീവനക്കാർക്കും ആശ്വാസമായി.ബാങ്കിലെ വിജിതയെന്ന ക്യാഷർക്കാണ് അബദ്ധം പിണഞത്.പിറ്റേദിവസം ഉച്ചയോടെ യുവാവ് ബാങ്കിലെത്തി പണം തിരിച്ചേൽപ്പിച്ചു.ബാങ്ക് മാനേജറും ജീവനക്കാരും യുവാവിനെ അഭിനന്ദിച്ചു.