09 May 2024 Thursday

കുന്നംകുളത്ത് നിയന്ത്രണം വിട്ട ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

ckmnews

കുന്നംകുളത്ത് നിയന്ത്രണം വിട്ട ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു


കുന്നംകുളം: കുറുക്കൻ പാറയിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ഗ്രഹനാഥൻ മരിച്ചു. കുറുക്കൻപാറ തോലത്ത് വീട്ടിൽ 60 വയസ്സുള്ള ജെയ്സനാണ് മരിച്ചത്.  കുറുക്കൻ പാറയിൽ വെച്ച് നിയന്ത്രണം വിട്ട ബൈക്കിടിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരുന്നതിനിടെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.




അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജയ്സന്റെ  ഭാര്യ 55 വയസ്സുള്ള ജയ്നി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികനായ ഗുരുവായൂർ സ്വദേശി ഏറത്ത് വീട്ടിൽ 18 വയസ്സുള്ള യദുവിനും പരിക്കേറ്റിരുന്നു . കുന്നംകുളം കുറുക്കൻപാറയിൽ പുതുതായി നിർമ്മിക്കുന്ന പെട്രോൾ പമ്പിന് സമീപത്താണ്  അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ദമ്പതികൾ റോഡ് മുറിഞ്ഞുകടക്കുന്നതിനിടെ കുന്നംകുളം ഭാഗത്ത് നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇരുവരെയും ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണാണ് മൂന്നുപേർക്കും പരിക്കേറ്റത്. പരിക്കേറ്റ ദമ്പതികളെ നാട്ടുകാരുടെ നേതൃത്വത്തിൽ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ചതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.