09 May 2024 Thursday

മുജാഹിദ് സമ്മേളനം: മാനവികതാ സന്ദേശ യാത്ര ആരംഭിച്ചു

ckmnews



എടപ്പാൾ: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ ജനുവരി 25 മുതൽ 28 വരെ കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം കെ.എൻ.എം മർകസുദ്ദ അവ മലപ്പുറം വെസ്റ്റ് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന മാനവികതാ സന്ദേശ യാത്രക്ക് തുടക്കമായി. മാനവികതാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജില്ലയുടെ വിവിധ മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന സന്ദേശ യാത്ര എടപ്പാൾ നടുവട്ടത്ത് പ്രശസ്ത കഥാകൃത്ത് പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം മർകസുദഅവ സംസ്ഥാനസെക്രട്ടരിമാരായ പി.പി. ഖാലിദ്, പി. സുഹൈൽ സാബിർ , ജില്ലാ സെക്രട്ടരി ടി. ആബിദ് മദനി , ജില്ലാ ഭാരവാഹികളായ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, പി. മൂസക്കുട്ടി മദനി, മജീദ് കന്നാടൻ, ഐ.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖയ്യും എന്നിവർ പ്രസംഗിച്ചു. മാനവികതാ സന്ദേശ യാത്ര ജനുവരി 15 ന് യൂണിവേഴ്സിറ്റിയിൽ സമാപിക്കും.