09 May 2024 Thursday

എടപ്പാൾ കൃഷി ഭവൻ നിർമ്മാണം അവസാനഘട്ടത്തിൽ

ckmnews


എടപ്പാൾ: ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ നിർമ്മാണം അവസാന ഘട്ടത്തിൽ. നാഷണൽ റർബൺ മിഷൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൻ ശേഷിക്കുന്നത് ഇലക്ട്രിഫിക്കേഷൻ വർക്കുകൾ മാത്രം. രണ്ട് നിലകളിലായി നിർമ്മിച്ച ഓഫീസ് കെട്ടിടം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സൗകര്യങ്ങളുള്ള കൃഷിഭവനായിരിക്കും.

നിലവിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ച് നീക്കിയാണ് പുതിയ കെട്ടിടം ഒരുങ്ങിയിരിക്കുന്നത്.