27 April 2024 Saturday

മത്സ്യത്തൊഴിലാളിയുടെ പോക്കറ്റടിക്കാന്‍ ശ്രമിച്ച സംഭവം എടപ്പാള്‍ സ്വദേശി പിടിയില്‍

ckmnews

മത്സ്യത്തൊഴിലാളിയുടെ പോക്കറ്റടിക്കാന്‍ ശ്രമിച്ച സംഭവം എടപ്പാള്‍ സ്വദേശി പിടിയില്‍


എടപ്പാള്‍:മത്സ്യത്തൊഴിലാളിയുടെ പോക്കറ്റടിക്കാന്‍ ശ്രമിച്ച  സംഭവത്തില്‍ എടപ്പാൾ സ്വദേശി പിടിയില്‍.ബസ്സിൽ കയറിയ മത്സ്യതൊഴിലാളിയുടെ പോക്കറ്റടിക്കാൻ ശ്രമം നടത്തിയ സംഭവത്തിലാണ് എടപ്പാള്‍ അത്താണി സ്വദേശി കബീര്‍ (37 പിടിയിലായത്. ചീരാന്‍ കടപ്പുറത്താണ് സംഭവം.കൂട്ടായിലേക്കുള്ള ബസ്സില്‍ യാത്ര ചെയ്യവേ മത്സ്യത്തൊഴിലാളിയുടെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 8,300 രൂപയാണ് പോക്കറ്റടിക്കാൻ കബീർ ശ്രമം നടത്തിയത്.താനൂര്‍ സി.ഐയുടെയും എസ്.ഐയുടെയും നേതൃത്വത്തില്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.