09 May 2024 Thursday

27ന് മാറഞ്ചേരിയിൽ നടക്കുന്ന യുഡിഎഫ് വിചാരണ സദസ്സ് 500 പ്രതിനിധികളെ പങ്കെടുപ്പിക്കും:ആലങ്കോട് പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ

ckmnews

 27ന് മാറഞ്ചേരിയിൽ നടക്കുന്ന യുഡിഎഫ് വിചാരണ സദസ്സ് 500 പ്രതിനിധികളെ  പങ്കെടുപ്പിക്കും:ആലങ്കോട് പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ


ചങ്ങരംകുളം:സംസ്ഥാന യുഡിഎഫ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നടക്കുന്ന പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് വിചാരണ സദസ്സ് ഡിസംബർ 27ന് മാറഞ്ചേരി സെന്ററിൽ വച്ച് നടക്കുന്ന പരിപാടിയിൽ 500 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ ആലങ്കോട് പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ തീരുമാനിച്ചു.നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി പി യൂസഫലി ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ എം.കെ അൻവർ അധ്യക്ഷൻ വഹിച്ചു. വിചാരണ സദസിന്റെ പ്രചരണാർത്ഥം പഞ്ചായത്തിലെ നാലു മേഖല യോഗങ്ങൾ നടത്താനും 4 പ്രചരണ പൊതുയോഗം നടത്താനും തീരുമാനിച്ചു.പഞ്ചായത്തിലെ വികസനം മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട് കുറ്റപത്രം തയ്യാറാക്കി  മണ്ഡലം വിചാരണ സദസ്സിൽ അവതരിപ്പിക്കാനും തീരുമാനിച്ചു.യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.ടി. കാദർ മുഖ്യ പ്രഭാഷണം നടത്തി ഷാനവാസ് വട്ടത്തൂർ,രഞ്ജിത്ത് അടാട്ട്,ഉമ്മർ തലാപ്പിൽ ഹുറൈർ കൊടക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു