26 April 2024 Friday

ചികിത്സയില്‍ കഴിഞ്ഞ ആലംകോട് സ്വദേശി മരിച്ചു

ckmnews



ചങ്ങരംകുളം:ചികിത്സയില്‍ കഴിഞ്ഞ ആലംകോട് സ്വദേശി മരിച്ചു.ആലംകോട് അവറാന്‍പടി സ്വദേശി ഒസാര വീട്ടില്‍  അഷ്ക്കര്‍(50)ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.ആലംകോട് മാമാണിപ്പടിയില്‍ 

ബാര്‍ബര്‍ഷോപ്പ് ജീവനക്കാരനായിരുന്ന അഷ്ക്കറിനെ രക്തസമ്മര്‍ദ്ധത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് പെരിന്തല്‍മണ്ണ ഇഎംഎസ്  ആശുപത്രിയില്‍ പ്രവേശിച്ചത്.അതിതീവ്ര പരിചരണവിഭാഗത്തില്‍  ചികിത്സയില്‍ കഴിഞ്ഞ അഷ്ക്കര്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങി.ഖബറടക്കം ശനിയാഴ്ച കാലത്ത് എട്ട് മണിക്ക് ആലംകോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും.ഭാര്യ റംല

മക്കള്‍:അസ്മ,അസ്ന,നജ്മ,നജില,മരുമക്കള്‍:മുനീര്‍,ഷെഹീര്‍,ഷൗക്കത്ത്