09 May 2024 Thursday

കുന്നംകുളം പ്രസ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു സി എഫ് ബെന്നി പ്രസിഡണ്ട്, അജ്മൽ ചമ്മന്നൂർ സെക്രട്ടറി

ckmnews


കുന്നംകുളം: പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് സി.എഫ് ബെന്നി ( മംഗളം),സെക്രട്ടറി അജ്മൽ ചമ്മന്നൂർ( ചന്ദ്രിക), ട്രഷറർ സുമേഷ് പി , വിൽസൺ (നൈസ് ടിവി ),

വൈസ്. പ്രസിഡണ്ട് അഖിൽ രാമപുരം (എസിവി), ജോ. സെക്രട്ടറി ബിനേഷ് കിഴൂർ (ടിസിവി) , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സുധീഷ് മേക്കാട്ടിൽ (മാതൃഭൂമി), റഫീഖ് കടവല്ലൂർ (സുപ്രഭാതം) എന്നിവരെ യോഗം തിരഞ്ഞെടുത്തു. 


പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സുധീഷ് മേക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സെക്രട്ടറി ജോസ് മാളിയേക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മഹേഷ് തിരുത്തിക്കാട് വരവ് ചിലവ് കണക്കും,

രവീന്ദ്രനാഥ് കൂനത്ത് ഓഡിറ്റിംഗ് റിപ്പോർട്ടും അവതരിപ്പിച്ചു. 


പുതിയ ഭാരവാഹികൾ ചുമതലയേറ്റു. തുടർന്ന് പ്രസ് ക്ലബ്ബ് അംഗങ്ങൾക്കുള്ള ഗിഫ്റ്റ് വിതരണം നടന്നു.