09 May 2024 Thursday

അഖില ഭാരത അയ്യപ്പസേവാസംഘത്തിന്റെ അന്നദാന ക്യാമ്പിലേക്ക് വിഭവങ്ങൾ നൽകി പ്രവാസിയുമായ അഷറഫ്

ckmnews


കുറ്റിപ്പുറം: അന്നദാനത്തിലേക്ക് അരിയും പയറും മത്തയും നൽകി കോക്കൂർ പാണം പടി സ്വദേശിയും പ്രവാസിയുമായ മുക്കുന്നത്ത് അഷറഫ്. മിനി പമ്പയിൽ അഖില ഭാരത അയ്യപ്പസേവാസംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്നദാനത്തിലേക്കാണ് പത്ത് ചാക്ക് അരിയും നൂറ് കിലോ മത്തനും ഒരു ചാക്ക് പയറും മുക്കുന്നത്ത് അഷറഫിൻ്റെ മാനേജർ ഹരിദാസൻ മുഖേനെ അന്നദാന പന്തലിൽ എത്തിച്ചത്. മുൻ രാജ്യസഭാംഗവും സ്വാഗത സംഘം ചെയർമാനുമായ സി.ഹരിദാസ്, അഖില ഭാരത അയ്യപ്പസേവാസംഘം കേന്ദ്ര കമ്മറ്റി മെമ്പർ വി.വി.മുരളീധരൻ, ട്രഷറർ ബാലചന്ദ്രൻ മുല്ലപ്പുള്ളി, കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ, ആക്ടിങ്ങ് സെക്രട്ടറി പ്രകാശൻ തവനൂർ, ജില്ലാ കമ്മറ്റി മെമ്പർ സുന്ദരൻ കോക്കൂർ, കൃഷ്ണൻ സി.കെ, മണി തവനൂർ, ഇ.രവി എന്നിവർ ചേർന്ന് സ്വീകരിച്ചു.