26 April 2024 Friday

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആറ് വാർഡുകളിൽ പി.ഡി.പി മത്സരിക്കും

ckmnews

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആറ് വാർഡുകളിൽ പി.ഡി.പി മത്സരിക്കും


എടപ്പാൾ: ആസന്നമായ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എടപ്പാൾ ഗ്രാമ പഞ്ചായത്തിലേക്ക് എട്ട്, ഒമ്പത്, പത്ത്, പതിനേഴ്, പതിനെട്ട്, പത്തൊൻ മ്പത് വാർഡുകളുകളിൽ നിന്ന് ജനവിധി തേടുവാൻ പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.സ്ഥാനാർത്ഥികളെ ഞായറാഴ്‌ച്ച ചേരുന്ന കൗൺസിൽ യോഗത്തിൽ പ്രഖ്യാപിക്കുംഓൺലൈനിൽ ചേർന്ന പഞ്ചായത്ത് എക്സിക്യൂട്ടീവ് യോഗത്തില്‍ സിദ്ധീഖ് അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷംലിക്ക് കടകശ്ശേരി വിഷയാവതരണം നടത്തി,സംസ്ഥാനകൗൺസിൽ അംഗം യൂസുഫ് എപ്പാൾകല്ലിങ്ങൽ മൂസ,ടി.വി.എം മുസ്ഥഫ,ഷിഫു അശ്റഫ്,ഷബീർ അയിലക്കാട്,അമീർ കെ.വി.തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി ഇർഷാദ് സ്വാഗതവും,പഞ്ചായത്ത് ട്രഷറർ മുജീബ് ഗുരുക്കൾ നന്ദിയും പറഞ്ഞു.