09 May 2024 Thursday

ചങ്ങരംകുളത്ത് മൂന്ന് കാറുകളും ശബരിമല യാത്ര കഴിഞ്ഞ് മൈസൂര്‍ പോയിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു അപകടത്തില്‍ മലപ്പുറം സ്വദേശിയായ വീട്ടമ്മക്ക് നിസാര പരിക്ക്

ckmnews



ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് മൂന്ന് കാറുകളും ശബരിമല യാത്ര കഴിഞ്ഞ് മൈസൂര്‍ പോയിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു.അപകടത്തില്‍ മലപ്പുറം സ്വദേശിയായ വീട്ടമ്മക്ക്  നിസാര പരിക്കേറ്റു.ശബരിമലയിൽ നിന്നും മൈസൂരിലേക്ക് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും മുന്നിലുണ്ടായിരുന്ന മൂന്ന് കാറുകളും കൂട്ടിയിടിച്ചാണ് അപകടം.മുൻപിൽ പോയ കാർ ബ്രെക്ക് ഇട്ടതിനെ തുടർന്ന് പുറകിലെ വാഹനങ്ങൾ ഇടിക്കുകയായിരുന്നു.പരുക്കേറ്റ മലപ്പുറം സ്വദേശി ഐഷയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു