09 May 2024 Thursday

ആരോഗ്യ ബോധവൽക്കരണ സന്ദേശ ജാഥ നടത്തി

ckmnews



എടപ്പാൾ: ലോക ഏയ്ഡ്സ്  ദിനാചരണത്തിൻ്റെ ഭാഗമായി വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ എടപ്പാൾ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി,    ജെ.ആർ.സി.,   ഗൈഡ്സ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ ആരോഗ്യ ബോധവൽക്കരണ സന്ദേശ ജാഥ നടത്തി. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മജീദ് കഴുങ്ങിൽ ഉദ്ഘാടനം ചെയ്തു.എടപ്പാൾ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ കെ.എം.അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ നജീബ്, കെ.പി.റാബിയ, പി.സുധാകരൻ, എം.കെ. വിലാസിനി, കെ. ശോഭന, എം സുനിത, ആർ.കെ.രാജീവ്, പി.രഘുനാഥൻ, കെ.സി.മണിലാൽ, സതീഷ് അയ്യാപ്പിൽ, എം.എ.രേഷ്മ, കെ.ജി.നിനു, കെ.എ. കവിത, സി.ബീന, കെ.സുന്ദരൻ, സലാം പോത്തനൂർ,  എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.