09 May 2024 Thursday

കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ കുന്നംകുളം അഗ്നിരക്ഷാകേന്ദ്രം സന്ദർശിച്ചു

ckmnews


കുന്നംകുളം : സ്കൂൾ പഠനകാലത്ത് തന്നെ വിവിധ സർക്കാർ സ്ഥാപനങ്ങൾ കുട്ടികൾ കണ്ടിരിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾ അഗ്നിരക്ഷാകേന്ദ്രം സന്ദർശിച്ചത്.സ്റ്റേഷൻ ഓഫീസർ വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെ മധുരം നൽകി സ്വീകരിച്ചു. അഗ്നിരക്ഷാ സേനയുടെ വിവിധ പ്രവർത്തനങ്ങളും സുരക്ഷാനടപടികളും കുട്ടികൾക്ക് ഉദ്യോഗസ്ഥർ വിശദീകരിച്ചു കൊടുത്തു.


 അഗ്നിരക്ഷാ വാഹനവും അഗ്നി അണയ്ക്കുന്ന രീതിയുമെല്ലാം കുട്ടികളിൽ ഒരുപാട് ആശ്ചര്യം ഉളവാക്കി. സ്കൂൾ പ്രിൻസിപ്പൽ ഫാ. യാക്കോബ് ഓ ഐ സി കുട്ടികൾക്ക് നേതൃത്വം നൽകി.