09 May 2024 Thursday

സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് മതിലില്‍ ഇടിച്ച് നിന്നു

ckmnews



ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് മതിലില്‍ ഇടിച്ച് നിന്നു.ചൊവ്വാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെയാണ് അപകടം.എടപ്പാള്‍ ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റ് തകര്‍ത്ത് കുഴിയില്‍ വീണ് മതിലില്‍ ഇടിച്ചാണ് നിന്നത്.അപകടത്തില്‍ പെട്ട കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.ഇന്നലെ രാത്രിയും ഇന്നുമായി ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ നടന്ന നാലോളം അപകടങ്ങ ളിലായി 20 ഓളം പേര്‍ക്കാണ് പരിക്കേറ്റത്