09 May 2024 Thursday

രണ്ട് ഓട്ടോറിക്ഷകളും നിർത്തിയിട്ട ലോറിയും അപകടത്തിൽ പെട്ടു ഓട്ടോറിക്ഷകളിൽ യാത്ര ചെയ്ത 10 ഓളം പേർക്ക് പരിക്കേറ്റു

ckmnews

രണ്ട് ഓട്ടോറിക്ഷകളും നിർത്തിയിട്ട ലോറിയും അപകടത്തിൽ പെട്ടു


ഓട്ടോറിക്ഷകളിൽ യാത്ര ചെയ്ത 10 ഓളം പേർക്ക് പരിക്കേറ്റു


ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് രണ്ട് ഓട്ടോറിക്ഷകളും നിർത്തിയിട്ട ലോറിയും അപകടത്തിൽ പെട്ട് 10 ഓളം പേർക്ക് പരിക്കേറ്റു.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചിയ്യാനൂർ പാടത്ത് സെമി ഹംമ്പിന് സമീപത്ത് തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടം.തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ആസാം സ്വദേശികളായ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കോലിക്കര സ്വദേശികളായ കുടുംബം സഞ്ചരിച്ച ഓട്ടോയുടെ പുറകിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.കോലിക്കര സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് നിന്നത്.അപകടത്തിൽ സാരമായി പരിക്കേറ്റ

ഓട്ടോഡ്രവർ കോലിക്കര സ്വദേശി തെക്കേക്കര അബ്ദുറഹിമാൻ(60)യാത്രക്കാരായ കോലിക്കര മാമ്പയിൽ അഷറഫ്(50)ഭാര്യ റഹീന(39) ബന്ധുക്കളായ ഇത്താച്ചു(80)ഹന്ന ഫാത്തിമ്മ(13)എന്നിവരെയും ആസാം സ്വദേശികളായ ഖൈറുൽ ഇസ്ലാം(27)ഭാര്യ ഹസീന(26)ഇവരുടെ ബന്ധുക്കളായ  ഷാസിത് അഹമ്മദ്(23)സബീകു നഹർ(28)മകൾ ഫുൾ ബാനു(5)എന്നിവരെയും   നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാടാമ്പുഴയിൽ താമസിച്ച് ജോലി ചെയ്യുന്ന ആസാം സ്വദേശികളായ കുടുംബം നാട്ടിലേക്ക് പോകുന്നതിനായി തൃശ്ശൂരിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്.സംസ്ഥാന പാതയിലെ സെമിഹമ്പിന് സമീപത്ത് മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തത് അപകടം വർദ്ധിപ്പിക്കുന്നതായി പരാതികൾ ഉയരുന്നുണ്ട്