08 May 2024 Wednesday

നവകേരള സദസ്; പൊന്നാനിയിൽ ട്രാഫിക് ക്രമീകരണം കാലത്ത് 7.30 മുതൽ 2 മണിവരെയാണ് ക്രമീകരണം.

ckmnews

നവകേരള സദസ്;  പൊന്നാനിയിൽ ട്രാഫിക് ക്രമീകരണം

കാലത്ത് 7.30 മുതൽ 2 മണിവരെയാണ് ക്രമീകരണം.


പൊന്നാനി: മുഖ്യമന്ത്രിയും

മന്ത്രിമാരും പങ്കെടുക്കുന്ന പൊന്നാനിയിലെ നവകേരള സദസ്സമായി ബന്ധപ്പെട്ട്  പൊന്നാനിയിൽ ട്രാഫിക്

 ക്രമീകരണം. കാലത്ത് 7.30 മുതൽ ഉച്ചക്ക് 2 മണിവരെയാണ് ട്രാഫിക്

ക്രമീകരണം ഏർപ്പെടുത്തിയിരി

ക്കുന്നതെന്ന് പൊന്നാനി 

പൊലീസ് അറിയിച്ചു.


●എടപ്പാളിൽ നിന്ന് പൊന്നാനിയിലേക്ക്

വരുന്ന വാഹനങ്ങൾ ചന്തപ്പടി - പിഡബ്ലിയുഡി റസ്റ്റ് ഹൗസ് - ഉറൂബ് നഗർ വഴി

ആനപ്പടിയിലൂടെ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ആളെയിറക്കണം.


●കുണ്ടുകടവിൽ നിന്ന് മാറഞ്ചേരി വഴി വന്നേരിയിലേക്ക്

പോകുന്ന വാഹനങ്ങൾ പുതുപൊന്നാനി - വെളിയങ്കോട് - പാലപ്പെട്ടി വഴി പെരുമ്പടപ്പിലെത്തി അങ്ങാടി വഴി കുറ്റിപ്പുറത്തെത്തി തിരിച്ചുപോകണം.


●ചാവക്കാട് നിന്ന് വരുന്ന

വലിയ വാഹനങ്ങൾ ചമവട്ടം

ഹൈവേ വഴിയാണ് കുറ്റിപ്പുറ

- ത്തേക്ക് പോകേണ്ടത്.


●തിരൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ ബി പി അങ്ങാടി വഴി വേണം യാത്ര തുടരാൻ. നരിപ്പറ

മുതൽ ചമ്രവട്ടം ജംഗ്ഷൻ

വരെ കാലത്ത് 7.30 മുതൽ 11 മണിവരെ വലിയ വാഹനങ്ങൾക്ക്

പ്രവേശനമുണ്ടായിരിക്കുന്നതല്ല.


●ഈ വാഹനങ്ങൾ ഹൈവേ വഴി

പോകേണ്ടതാണ്.

ചന്തപ്പടിയിൽ നിന്ന് കോടതിപ്പടിവരെ യാത്ര വൺവേ ആയിരിക്കും. 

ഈ റോഡിന് ഇരുവശവും എല്ലാതരം വാഹനങ്ങളുടെയും പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്.


●നവകേരള സദസ്സിന്

വരുന്ന എല്ലാ വാഹനങ്ങളും രാവിലെ 9 മണിക്ക് മുമ്പായി ഹാർബറിൽ പ്രവേശിക്കണം. 9 മണിക്ക്

ശേഷം വരുന്ന വാഹനങ്ങൾ സിവിൽ സ്റ്റേഷൻ പരിസരത്ത് ആളെയിറക്കി 

എം ഇഎസ് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.