09 May 2024 Thursday

നവകേരള സദസ്സ് നാളെ തവനൂര്‍ മണ്ഡലത്തില്‍ എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ വേദി ഒരുങ്ങി

ckmnews

നവകേരള സദസ്സ് നാളെ തവനൂര്‍ മണ്ഡലത്തില്‍ 


എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ വേദി ഒരുങ്ങി


എടപ്പാള്‍: തവനൂര്‍ മണ്ഡലത്തിലെ നവ കേരള സദസ്സ് നവംബര്‍ 27ന് വൈകിയിട്ട് 3 മണിക്ക് എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ നടക്കും.മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനുള്ള വേദി സഫാരി ഗ്രൗണ്ടില്‍ ഒരുങ്ങി.5000 പേര്‍ക്കിരിക്കാവുന്ന വേദിയും 40 ഓളം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേജും തയ്യാറായിക്കഴിഞ്ഞു.പരാതികള്‍ സ്വീകരിക്കുന്നതിന് വേദിക്കരികില്‍ 20 ഓളം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.പരിപാടി വന്‍ വിജയമാക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി കെടി ജലീല്‍ എംഎല്‍എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പൊന്നാനി ബ്ളോക്ക് പഞ്ചായത്തില്‍ വച്ചാണ് എംഎല്‍എ മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.എംഎല്‍എ യുടെ നേതൃത്വത്തില്‍ വേദിയും സംവിധാനങ്ങളും സന്ദര്‍ശിച്ചു