09 May 2024 Thursday

ചങ്ങരംകുളം കൊഴിക്കരയില്‍ ലഹരിവേട്ട മെത്താഫിറ്റമിനും കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

ckmnews


ചങ്ങരംകുളം:കപ്പൂര്‍ കൊഴിക്കരയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ മെത്താഫിറ്റമിനും കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി.കപ്പൂർ കൊള്ളന്നൂർ മങ്ങാടിപുറത്ത് സാബിർ, കപ്പൂർ ചെമ്പലക്കര വീട്ടിൽ ജംഷീർ എന്നിവരെയാണ് തൃത്താല എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തത്.വീട് കേന്ദ്രീകരിച്ച്  ലഹരി വില്‍പന നടക്കുന്നുണ്ടെന്ന പരാതിയില്‍ കൊഴിക്കരയില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്‌.ഇവരില്‍ നിന്ന് മാരകമയക്കുമരുന്നായ 3 ഗ്രാം മെത്താഫിറ്റമിനും 50 ഗ്രാം കഞ്ചാവും ഉദ്ധ്യോഗസ്ഥര്‍ പിടികൂടി.ഇവര്‍ ഉപയോഗിച്ച ബൈക്കും ഉദ്ധ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.ഒറ്റപ്പാലം സർക്കിൾ ഇൻസ്പെക്ടറുടെ അധിക ചുമതല വഹിക്കുന്ന ചെർപ്പുളശ്ശേരി എക്സൈസ് ഇൻസ്പെക്ടർ 

സമീർ,പ്രിവൻ്റിവ് ഓഫിസർമാരായ സിഞ്ചു,മണികണ്ഠൻ

സിവിൽ എക്സൈസ് ഓഫിസർമാരയ മഹേഷ്,ജോബിമോൻ വനിതാ സിവിൽ എക്സൈസ് ഓഫിസർ പൊന്നുവാവ ഡ്രൈവർ അനുരാജ് എന്നിവർ അടങ്ങുന്ന സംഘമാണ് സംഘത്തെ പിടികൂടിയത്.