Edappal
എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ കിരീടം നിലനിർത്തി ബി ടി എം യു പി സ്കൂൾ ആലങ്കോട്

ചങ്ങരംകുളം: 2023 - 24 അധ്യയന വർഷത്തിലെ എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ
യു പി ജനറൽ വിഭാഗത്തിൽ 76
പോയിന്റ് നേടി ആലംകോട് ബി ടി എം യു പി സ്കൂൾ ഓവർ ഓൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.കൂടാതെ യു പി അറബിക് മത്സരങ്ങളിൽ 61 പോയിന്റ് നേടി ഓവർ ഓൾ രണ്ടാം സ്ഥാനവും, യു പി വിഭാഗം ഉർദു മത്സരങ്ങളിൽ 20 പോയിന്റ് നേടി ഒന്നാം സ്ഥാനവും നേടിയെടുത്തു.സമാപന ചടങ്ങിൽ വെച്ച് സ്കൂൾ മാനേജർ അനസ് യൂസഫ് യാസീൻ, പി. ടി. എ പ്രസിഡന്റ് പ്രണവം പ്രസാദ്, സ്കൂൾ പ്രധാനാധ്യാപിക റീജ മേരി കൺവീനർ മുഹമ്മദ് ജലീൽ മറ്റു സ്റ്റാഫ് അംഗങ്ങൾ,വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സമ്മാനങ്ങൾ ഏറ്റു വാങ്ങി.