ലീഗ്'കോൺഗ്രസ് തര്‍ക്കം പരിഹരിച്ചു ആലംക്കോട് പഞ്ചായത്തിൽ ഇനി'ഒറ്റക്കെട്ട്

ലീഗ്'കോൺഗ്രസ് തര്‍ക്കം പരിഹരിച്ചു ആലംക്കോട് പഞ്ചായത്തിൽ ഇനി'ഒറ്റക്കെട്ട്
ചങ്ങരംകുളം:സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലംകോട് പഞ്ചായത്തില്‍ നിലനിന്ന ലീഗ്'കോൺഗ്രസ് തര്‍ക്കം പരിഹരിച്ചു.ആലംക്കോട് പഞ്ചായത്തിൽ ഇനി ഒറ്റക്കെട്ടായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവാന്‍ നേതൃത്വം തീരുമാനിച്ചു.യുഡിഎഫ് ജില്ലാ നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ബാങ്കിലെ ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുത്തതില്‍ കോണ്‍ഗ്രസിലെ മൂന്ന് പേര്‍ രാജിവച്ച് ലീഗിന് ആവശ്യമായ പരിണന നല്‍കാനും മുന്‍കാലങ്ങളില്‍ യുഡിഎഫ് മുന്നണിയില്‍ നില നിന്ന ലീഗ് കോണ്‍ഗ്രസ് മുന്നണി ധാരണകള്‍ നില നിര്‍ത്തി പോവാനും യുഡിഎഫ് യോഗത്തില്‍ നേതാക്കള്‍ നിര്‍ദേശം നല്‍കി.വരാനിരിക്കുക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനായി ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങാനും ധാരണയായായിട്ടുണ്ട്.