08 December 2023 Friday

ഓൺലൈൻ തട്ടിപ്പ് തുടരുന്നു ചങ്ങരംകുളത്ത് ഒരു ലക്ഷം രൂപ സമ്മാനം അടിച്ചെന്ന് പറഞ്ഞു ബംഗാളിയുടെ പണം തട്ടി

ckmnews


ചങ്ങരംകുളം:ഓൺലൈൻ തട്ടിപ്പുകാർ പുതിയ തന്ത്രങ്ങൾ മിനഞ്ഞു പണം തട്ടുന്നതു തുടരുകയാണ്.ചങ്ങരംകുളത്ത് ഒരു ലക്ഷം രൂപ സമ്മാനം അടിച്ചെന്ന് പറഞ്ഞു ബംഗാളിയുടെ 5000 രൂപയാണ് സംഘം തട്ടിയെടുത്തത്.കൂടുതൽ പണം പോകുന്നതിനു മുമ്പ് മലയാളികൾ ഇടപെട്ടത് കൊണ്ട് കൂടുതൽ പണം നഷ്ടമായില്ല. ചിയ്യാന്നൂർ പാടത്തു സ്വകാര്യ സ്ഥാപനത്തിൽ നിർമാണ പ്രവർത്തി നടത്തുന്ന ബംഗാൾ സ്വദേശി പോബി പാണ്ട യാണ് തട്ടിപ്പിനിരയായത്.മൊബൈലിൽ വിളിച്ചു ലോട്ടറി അടിച്ചെന്നും പണം ലഭിക്കാൻ 5000 രൂപ ഉടനെ അയക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.5000 ഗൂഗിൾ പേ ചെയ്തതിനു ശേഷം വീണ്ടും പണം ആവശ്യപ്പെട്ടത്തോടെ ഇയാൾ പണം അയച്ചു കൊടുക്കാൻ തൊട്ടടുത്ത സ്ഥാപന ഉടമയെ സമീപിക്കുകയായിരുന്നു. കാര്യം മനസിലാക്കിയ കട ഉടമയും ജീവനക്കാരും ചേർന്ന് തട്ടിപ്പ് പറഞ്ഞു മനസിലാക്കി ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു