09 May 2024 Thursday

ചങ്ങരംകുളത്ത് ബൈക്ക് അപകടത്തില്‍ പരിക്കേറ്റവരുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ടു

ckmnews


ചങ്ങരംകുളം :ചങ്ങരംകുളത്ത് ജാസ്സ് ബാറിനു സമീപം വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റവരുമായി കുന്നംകുളത്തേക്ക് പുറപ്പെട്ട ആംബുലൻസ് കോലിക്കരയിൽവെച്ച് അപകടത്തിൽ പെട്ടു.ആംബുലൻസിൽ ഉള്ളവർക്ക് കാര്യമായ പരിക്കേറ്റിട്ടില്ല.രോഗിയെ ഉടൻ തന്നെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.ചങ്ങരംകുളത്തുണ്ടായ ബൈക്ക് അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.