09 May 2024 Thursday

പ്രിയ സുഹൃത്തിന്റെ ദാരുണാവസ്ഥയിൽ സഹായവുമായി എസ്എസ്എൽസി ബാച്ചിലെ സഹപാഠികൾ

ckmnews

പ്രിയ സുഹൃത്തിന്റെ  ദാരുണാവസ്ഥയിൽ സഹായവുമായി എസ്എസ്എൽസി ബാച്ചിലെ സഹപാഠികൾ


ചങ്ങരംകുളം:മൂന്നുമാസം മുൻപ് ട്രെയിനിൽ നിന്ന് വീണ് ഇരുകാലുകളും നഷ്ടപ്പെട്ട സതിയുടെ കുടുംബത്തിന് സഹായവുമായി മകൻ അഭിലാഷിന്റെ സഹപാഠികൾ.മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ 2008-09 എസ്എസ്എൽസി ബാച്ചിലെ വിദ്യാർത്ഥികളാണ് സഹപാഠി കൂടിയായ അഭിലാഷിന് സാമ്പത്തിക സഹായം കൈമാറിയത്.സഹപാഠികള്‍ സ്വരൂപിച്ച ഒരു ലക്ഷത്തി മുപ്പത്തി നാലായിരുത്തി ഇരുനൂറ്റി നാല് രൂപ അഭിലാഷും കുടുംബവും താമസിച്ച് വരുന്ന തച്ചുപറമ്പിലെ വാടക ക്വോര്‍ട്ടേഴ്സില്‍ എത്തി മാതാവ് സതിക്ക് കൈമാറി.ഏതാനും മാസം മുമ്പാണ് സതിക്ക് ട്രെയിനില്‍ നിന്ന് വീണ് ഇരു കാലുകളും നഷ്ടപ്പെട്ടത്.രോഗിയായ മകനും അമ്മൂമ്മയും അടങ്ങുന്ന നിര്‍ദ്ധന കുടുംബത്തിന്റെ അവസ്ഥ മാധ്യമങ്ങളില്‍ അറിഞ്ഞാണ് അഭിലാഷിന്റെ സഹപഠികള്‍ സാമ്പത്തിക സഹായം നല്‍കാന്‍ മുന്നോട്ട് വന്നത്.പാതിവഴിയിൽ കിടക്കുന്ന വീട് പണി പൂര്‍ത്തിയാക്കുന്നതിനും,സതിയുടെ തുടര്‍ചികിത്സക്കും വലിയ തുക ആവശ്യമാണ്.മകൻ അഭിലാഷും അപസ്മാരവും പ്രതിരോധശക്തി മൂലം ഉണ്ടാകുന്ന അസുഖങ്ങൾക്കും ചികിത്സയിലാണ്.