08 May 2024 Wednesday

ദേശീയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം പൊന്നാനി സ്വദേശി അഭിലാഷ് വിശ്വക്ക്.

ckmnews


പൊന്നാനി: കോഴിക്കോട് ലെജൻഡ്സ് ഫോട്ടോഗ്രഫി ക്ലബ്‌ നടത്തിയ ദേശീയ ഫോട്ടോഗ്രാഫി മത്സരത്തിൽ പൊന്നാനി സ്വദേശി അഭിലാഷ് വിശ്വക്ക് ഒന്നാം സ്ഥാനം ലഭിച്ചു."ലൈഫ് " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഓൺലൈനായി നടത്തിയ മത്സരത്തിൽ 265 എൻട്രികളായി 763 ഫോട്ടോകളാണ് ലഭിച്ചിരുന്നത്. ഇതിൻ നിന്നുമാണ് മാതൃഭൂമി ഫോട്ടോ എഡിറ്റർ ടി രാജൻ പൊതുവാൾ, ഫോട്ടോ ജേർണലിസ്റ്റ് മുസ്തഫ, ആർട്ടിസ്റ്റ് സുധീഷ് എന്നിവരടങ്ങുന്നതായ ജൂറി ചിത്രം തെരഞ്ഞടുത്തത്. 

ഡിജെ ഇന്റർനാഷണൽ പുരസ്‌കാരമടക്കം സംസ്ഥാന, ദേശീയ മൽസരങ്ങൾ ഉൾപ്പെടെ നാൽപ്പതോളം അവാർഡുകൾ അഭിലാഷ് വിശ്വ ഇതിനോടകം നേടിയിട്ടുണ്ട്. കോഴിക്കോട് വച്ച് നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു