09 May 2024 Thursday

കടവല്ലൂർ അന്യോന്യം 16 മുതൽ 26 വരെ നടക്കും:ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും

ckmnews

കടവല്ലൂർ അന്യോന്യം 16 മുതൽ 26 വരെ നടക്കും:ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും


ചങ്ങരംകുളം:ശബ്ദ സ്വരൂപമായ ഈ ഗ്വേദത്തിലെ അക്ഷര സ്വരങ്ങൾ ആ രോഹണാവരോഹണക്രമത്തിൽ പിഴവ് വരാതെ ഉച്ചരിക്കുന്നതിനുള്ള വൈദഗ്ധ്യം വളർത്തുന്ന വേദോപാസനയായ കടവല്ലൂർ അന്യോന്യം 16മുതൽ 26വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് കടവല്ലൂർ അന്യോന്യ പരിഷത്ത് സെക്രട്ടറി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ഡോ.വടക്കുനാട്ട് നാരായണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ക്ഷേത്രത്തിനകത്താണ് കടവല്ലൂർ  അന്യോന്യം നടക്കുക.ക്ഷേത്രത്തിനു പുറത്തുള്ളവർക്ക് മന്ത്രോച്ചാരണം കേൾക്കാവുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. ദേശീയ തലത്തിലുള്ള സെമിനാറുകൾ, സഭകൾ, സംവാദങ്ങൾ, നൃത്തനൃത്യങ്ങളാലുള്ള ദേവാരാധന എന്നിവയും നടക്കും. വേദങ്ങളും വേദാന്ത ദർശനവും എന്നതാണ് ഈ വർഷത്തെ ദേശീയ സെമിനാറിന്റെ വിഷയം. കൊ ച്ചിൻ ദേവസ്വം ബോർഡിന്റെയും ഗുരു വായൂർ ദേവസ്വത്തിന്റെയും ആസ്തിക്യ  ബോധമുള്ളവരുടെയും സഹായ

സഹകരണങ്ങളോടെയാണ് കടവല്ലൂർ അന്യോന്യം നടത്തിവരുന്നത്.ഋഗ്വേദമന്ത്രങ്ങളുടെ എണ്ണത്തിനനുസരിച്ച് 17ന് വൈകിട്ട് 6.30ന് ആദ്യമായി കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ 10472 വേദജ്യോതികൾ തെളിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ദേശീയ സെമിനാറുകൾ 16ന് തുടങ്ങും. 17ന് വൈകിട്ട് 4.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്യോന്യം ഉദ്ഘാടനം ചെയ്യും. 18നു രാവിലെ 10.30ന് വാക്യാർഥസദസും വൈകിട്ട് അഞ്ചിന് വാചസ്പതി - വേദബന്ധു പുരസ്കാര സമർപ്പണസമ്മേളനവും 20നു രാത്രി 10.30ന് നൃത്താരാധനയും തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് പ്രഭാഷണങ്ങളും നടക്കും. രാത്രി 8.30 മുതലാണ് ക്ഷേത്രത്തിനകത്ത് അന്യോന്യം നടക്കുക. 26 ന് വൈകിട്ട് സമാപന സമ്മേളനം ഗു രുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും.കെ.എൻ, രാമനുണ്ണി, കെ.ബി, അരവിന്ദൻ, എ.എൻ.ഗോപാലകൃഷ്ണൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.