09 May 2024 Thursday

വൈദ്യുതി ചാർജ് വർദ്ദന മുസ്‌ലിം ലീഗ് കെ എസ് ഇ ബി ധർണ്ണ നടത്തി

ckmnews

ചങ്ങരംകുളം :അന്യാമായാ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കെ എസ് ഇ ബി ഓഫീസ് ധർണ്ണ ചങ്ങരകുളത്ത് നടന്നു.ആലംകോട്,നന്നംമുക്ക് പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല മുസ്‌ലിം ലീഗ് ഓഫീസ് പരിസരത്തു നിന്നും പ്രകടനമായി എത്തിയാണ് ചങ്ങരംകുളം കെ എസ് ഇ ബി ഓഫീസിനു മുൻപിൽ ധർണ്ണ നടത്തിയത്.പ്രതിഷേധ ധർണ്ണ പൊന്നാനി നിയോജക മണ്ഡലം  മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സി. എം യൂസഫ് ഉത്ഘാടനം ചെയ്തു.മുസ്‌ലിം ലീഗ് നന്നമുക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് നരണിപ്പുഴ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.ആലംകോട് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ഉമ്മർ തലാപ്പിൽ  സ്വാഗതം പറഞ്ഞു.ഷാനവാസ്‌ വട്ടത്തൂർ,മുഹമ്മദുണ്ണി ഹാജി, എം. കെ. അൻവർ ബഷീർ കക്കിടിക്കൽ,അഷ്ഹർ പെരുമുക്ക്,എന്നിവർ സംസാരിച്ചു.കാട്ടിൽ അഷ്‌റഫ്‌ നന്ദി പറഞ്ഞു