09 May 2024 Thursday

ദാറുൽ ഖുർആൻ സമ്മേളനം 12 ന് പന്താവൂർ ഇർഷാദിൽ നടക്കും

ckmnews

ചങ്ങരംകുളം :പന്താവൂർ ഇർഷാദ് മുപ്പതാം വാർഷികത്തിന്റെ ഭാഗമായി നടന്നുവരുന്ന വിവിധ പരിപാടികളിലൊന്നായ  'ദാറുൽ ഖുർആൻ സമ്മേളനം' നവംബർ 12ന് പന്താവൂർ ഇർഷാദിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 21, 22 തീയതികളിൽ പന്താവൂർ ഇർശാദിൽ നടക്കുന്ന മുപ്പതാം വാർഷിക മഹാ സഭമ്മേളനത്തിന്റെ ഭാഗമായി സൗഹൃദ മുറ്റങ്ങൾ, ഭിന്നശേഷി സംഗമം, കുടുംബ സഭകൾ, സാന്ത്വന സ്പർശം, സാമൂഹ്യ സുരക്ഷാ സമ്മേളനങ്ങൾ തുടങ്ങി പതിനഞ്ചിന പരിപാടികൾ നടന്നു വരികയാണ്.ഇതിൻറെ ഭാഗമായാണ്  ദാറുൽ ഖുർആൻ സമ്മേളനം നടക്കുന്നത്.വ്യാപാരികൾ, പ്രൊഫഷനലുകൾ തുടങ്ങി പൊതുജനങ്ങളെ വിശുദ്ധ ഖുർആൻ പഠനവുമായി ബന്ധപ്പെടുത്തുന്ന ദാറുൽ ഖുർആൻ ഇർശാദ് പ്രസിഡൻറായിരുന്ന എം വി ഉമർ മുസ്ലിയാരുടെ സ്മരണക്കായി അഞ്ചുവർഷം മുമ്പ് ആരംഭിച്ചതാണ്. മലപ്പുറം ഖാസി സയ്യിദ് ഒ പി എം മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ആത്മജ്ഞാനത്തിന്റെ ഹൃദയസ്പന്ദനങ്ങൾ എന്ന പ്രബന്ധത്തിൽ മലപ്പുറം മഅദിൻ സ്കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫിയും ദാറുൽ ഖുർആൻ ഡയറക്ടർ അബ്ദുൽബാരി സിദ്ദിഖിയും വിഷയം അവതരിപ്പിക്കും.സ്മരണിക പ്രകാശനം,ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടക്കും.വാർത്ത സമ്മേളനത്തിൽ ഇർശാദ് പ്രസിഡൻറ് സിദ്ധിഖ് മൗലവി ഐലക്കാട്,  വി പി ഷംസുദ്ദീൻ ഹാജി, ഹസ്സൻ, നെല്ലിശ്ശേരി, ഡയറക്ടർ അബ്ദുൾ ബാരി സിദ്ദീഖി, വി.കെ അലവി എന്നിവർ പങ്കെടുത്തു.