09 May 2024 Thursday

എടപ്പാൾ ഉപജില്ല ഖൊ ഖൊ ചാമ്പ്യൻഷിപ്പ്:മോഡേൺ എച്ച്എസ്എസ് പോട്ടൂർ ജേതാക്കൾ

ckmnews

എടപ്പാൾ : പോട്ടൂർ മോഡേൺ ഹയർ സെക്കണ്ടറി  സ്ക്കൂളിൽ വച്ച് നടന്ന ഉപജില്ല ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ  മോഡേൺ  എച്ച്. എസ്.എസ്  ഓവറോൾ ജേതാക്കളായി .എടപ്പാൾ ഉപജില്ലയിലെ എട്ടോളം സ്കൂളുകളാണ് മത്സരത്തിൽ പങ്കെടുത്തത്.സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും ആൺ പെൺ ജൂനിയർ വിഭാഗത്തിലും ഒന്നാം സ്ഥാനവും ,സീനിയർ ആൺ പെൺ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സ്കൂൾ മാനേജ്മെന്റ് കുട്ടികളെ അനുമോദിച്ചു.