26 April 2024 Friday

നടുവട്ടം പിലാക്കല്‍ പള്ളി ഉറൂസ് ഞായറാഴ്ച നടക്കും

ckmnews

നടുവട്ടം പിലാക്കല്‍ പള്ളി ഉറൂസ് ഞായറാഴ്ച നടക്കും


എടപ്പാൾ: ആധ്യാത്മിക പണ്ഡിതൻ ശൈഖ് അഹ്മദ് അൽഖാദിരിയുടെ ആണ്ട് നേർച്ച ഈ മാസം 25 ന് ഞായറാഴ്ച നടക്കും. നടുവട്ടം പിലാക്കൽ പള്ളി മഖാമിൽ സിയാറത്തോടെയാണ് ഉറൂസ് ആരംഭം. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിൽ നടക്കുന്ന പരിപാടികളിൽ ആത്മീയ പ്രഭാഷണം, മൗലിദ് ജൽസ, കൂട്ടുപ്രാർഥന എന്നിവയുണ്ടാകും. പ്രശസ്ത പണ്ഡിതരും സയ്യിദന്മാരും ആണ്ട് നേർച്ചയ്ക്ക് നേതൃത്വം നൽകും. ഉറൂസ് നടത്തിപ്പിനായി കെവി കുഞ്ഞിമരക്കാർ (ചെയർമാൻ), സി വി അഹ്മദ് ബാപ്പു (വർക്കിംഗ് ചെയർമാൻ) ,

എൻ പി ശംസുദ്ദീൻ (കൺവീനർ), സി വി അബ്ദുൽ അസീസ് മാസ്റ്റർ (വർക്കിംഗ് കൺവീനർ), കെ ബി കുഞ്ഞുമോൻ ഹാജി പന്താവൂർ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.