08 May 2024 Wednesday

പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു

ckmnews



പൊന്നാനി:പൊന്നാനി ഉറൂബ് നഗറിൽ ദേശീയപാതക്ക് സമീപം പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിനു വേണ്ടിയുള്ള തറക്കല്ലിടൽ കർമ്മം കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സെയ്തു മുഹമ്മദ് തങ്ങൾ നിർവഹിച്ചു.യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അ ജയ്മോഹൻ അധ്യക്ഷത വഹിച്ചു. മുൻ എംപി സി ഹരിദാസ് യോഗം ഉദ്ഘാടനം ചെയ്തു.കെപിസിസി മെമ്പർ ഷാജി കാളിയത്തേൽ, ഡിസിസി ഭാരവാഹികളായ ടികെ അഷറഫ്, അഡ്വ എൻ എ ജോസഫ്, വി ചന്ദ്രബല്ലി, അഡ്വ സിദ്ദിഖ് പന്താവൂർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മാരായ മുസ്തഫ വടമുക്ക്,പിടി ഖാദർ, കെ ജയപ്രകാശ് എൻ പി നബിൽ, എ പവിത്രകുമാർ, ജെ പി വേലായുധൻ,ഉണ്ണികൃഷ്ണൻ പൊന്നാനി, എം രാമനാഥൻ, ഉസ്മാൻ മാറഞ്ചേരി, സി എ ശിവകുമാർ, പ്രവിത കടവനാട്, ഷാഹിദ എന്നിവർ പങ്കെടുത്തു സംസാരിച്ചു.