09 May 2024 Thursday

ഫ്‌ളാഗ്ഷിപ്പിലെ ബീസ്റ്റാവാന്‍ സാംസങ്ങ് എസ്24 സീരീസ്, ക്യാമറയില്‍ ആരുമെത്തില്ല, കിടിലന്‍ ഫീച്ചറുകള്‍

ckmnews

ഫ്‌ളാഗ്ഷിപ്പിലെ ബീസ്റ്റാവാന്‍ സാംസങ്ങ് എസ്24 സീരീസ്, ക്യാമറയില്‍ ആരുമെത്തില്ല, കിടിലന്‍ ഫീച്ചറുകള്‍


ഫ്‌ളാഗ്ഷിപ്പില്‍ ആരാണ് കേമന്‍. ഇതിനൊരു ഉത്തരം നല്‍കാന്‍ സാംസങ്ങിന്റെ എസ്24 എത്തുകയാണ്. ഫീച്ചറുകളില്‍ കിംഗാണ് ഈ ഫ്‌ളാഗ്ഷിപ്പ് കില്ലര്‍. ആപ്പിള്‍ ഐഫോണ്‍ പതിനഞ്ച് പ്രൊയിലൂടെ നേടിയെടുത്ത ബെഞ്ച്മാര്‍ക്ക് സാംസങ്ങ് ഈ ഫോണിലൂടെ മറികടക്കുമെന്നാണ് ടെക് ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ട്. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ഫീച്ചറുകളില്‍ എല്ലാവരെയും ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് എസ്24 സീരീസ്.


ഇതുവരെ കാണാത്ത ഫീച്ചറുകള്‍ ക്യാമറയില്‍ എസ്24 സീരീസില്‍ കാണാനാവുമെന്നാണ് റിപ്പോര്‍ട്ട്. ടെക് പ്രേമികള്‍ക്കിടയില്‍ ഈ ഫോണ്‍ ഇപ്പോള്‍ ഹോട്ട് ടോപ്പിക്കാണ്. എന്താണ് ക്യാമറയില്‍ സാംസങ്ങ് കാണിക്കാന്‍ പോകുന്ന മായാജാലം എന്ന് നോക്കാം.സാംസങ്ങ് എസ്24 സീരിസിന്റെ ഔദ്യോഗികമായ പ്രഖ്യാപനം മൂന്ന് മാസം കഴിഞ്ഞേ നടത്തൂ. എന്നാല്‍ ഇതിനോടകം ഡിസൈന്‍ അടക്കമുള്ള കാര്യങ്ങള്‍ ചോര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.


അടുത്ത വര്‍ഷം പുറത്തിറങ്ങാനുള്ള ഫോണുകളില്‍ ഗ്യാലക്‌സി എസ്24 അള്‍ട്രയ്ക്കാണ് ഏറ്റവും മികച്ച ക്യാമറയുള്ളത്. ഈ ഫോണിലാണ് ആരാധകര്‍ മുഴുവന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. മികച്ച ക്യാമറ ആവശ്യമുള്ളവരെല്ലാം ഈ ഫോണില്‍ പ്രതീക്ഷ വെച്ചിരിക്കുകയാണ്. ഇതിനിടെയാണ് ക്യാമറ സ്‌പെസിഫിക്കേഷനുകള്‍ ചോര്‍ന്നത്. ടിപ്സ്റ്റര്‍ റെവെഗ്നസ് ആണ് ക്യാമറ ഫീച്ചറുകള്‍ വെളിപ്പെടുത്തിയത്. 200 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയാണ് എസ്24 അള്‍ട്രയ്ക്ക് ഉണ്ടാവുക.


ഗ്യാലക്‌സി എസ്22 അള്‍ട്ര, ഗ്യാലക്‌സി എസ്23 അള്‍ട്രാ എന്നിവയുടേത് പോലെയാണല്ലോ ഈ ക്യാമറയുമെന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റി. കാരണം ഇതില്‍ കൂടുതല്‍ മികവുറ്റ ക്യാമറ സെന്‍സറാണ് ഉപയോഗിക്കുന്നത്. ഇസോസെല്‍ എച്ച്പി2എസ്എക്‌സ് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്ലാരിറ്റിയില്‍ സാംസങ്ങിന്റെ ഏറ്റവും മികച്ച ക്യാമറ ഫോണായി ഇത് മാറും. 12 എംപി അള്‍ട്രാ വൈഡ് ക്യാമറയാണ് മറ്റൊരു ആകര്‍ഷണം


സോണിയുടെ ഐഎംഎക്‌സ്564 ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പത്ത് മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറയും അതിനൊപ്പം തന്നെ മൂന്ന് എക്‌സ് ഒപ്ടിക്കല്‍ സൂമും ഇതിലുണ്ട്. 50 എംപി ടെലിഫോട്ടോ ക്യാമറ അഞ്ച് എക്‌സ് ഒപ്ടിക്കല്‍ സൂമിനോടെയും ഇതില്‍ ലഭ്യമാവും. പത്ത് എംപി ടെലിഫോട്ടോ ക്യാമറയും ഒപ്പം പത്ത് എക്‌സ് ഒപ്ടിക്കല്‍ സൂമും ചേര്‍ന്ന് സാംസങ്ങ് ഇതില്‍ അവതരിപ്പിക്കും. ലേസര്‍ അസിസ്റ്റഡ് ഓട്ടോഫോക്കസ് മെക്കാനിസവും എസ്24 അള്‍ട്രയിലുണ്ടാവും.


ഇത് കുറഞ്ഞ വെളിച്ചത്തില്‍ കൂടുതല് കൃത്യതയോടെ ഫോട്ടോയെടുക്കാനും, ക്ലോസ് റേഞ്ച് സാഹര്യത്തില്‍ മികവോടെ ചിത്രങ്ങള്‍ ലഭിക്കാനുമുള്ള സംവിധാനമാണ്. സും എനിപ്ലേസ് ക്യാമറ ടെക്‌നോളജിയും എസ്24 അള്‍ട്രയിലുണ്ടാവും. ഇതൊരു പുതിയ ഫീച്ചറാണ്. ഫുള്‍ വ്യു ഫോര്‍കെ വീഡിയോ ഇത് റെക്കോര്‍ഡ് ചെയ്യും. ഇത് സിനിമാ സംവിധായകര്‍ക്കെല്ലാം ഉപകാരപ്പെടുന്ന ഫീച്ചറാണ്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സപ്പോര്‍ട്ടും എസ്24 സീരീസിലുണ്ടാവും.