26 April 2024 Friday

അമാന അശറഫിന് ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ കത്ത് ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ മിന്നുന്ന വിജയദിനത്തില്‍ ഇരട്ടി ആഹ്ളാദവുമായി പൊന്നാനിക്കാരി അമാന

ckmnews

അമാന അശറഫിന് ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ കത്ത്


ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ മിന്നുന്ന വിജയദിനത്തില്‍ ഇരട്ടി ആഹ്ളാദവുമായി പൊന്നാനിക്കാരി അമാന അശറഫ്


പൊന്നാനി:ന്യൂസീലന്‍ഡില്‍ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ വീണ്ടും അധികാരത്തില്‍ എത്തിയ അതെ ദിവസം തന്നെ പൊന്നാനിക്കാരിയായ അമാന അശറഫിന് ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ കത്ത്.കോവിഡിനെതിരെ നടത്തിയ പ്രതിരോധം വിജയം കണ്ടതിലും വരാനിരുന്ന തെരെഞ്ഞെടുപ്പില്‍ വിജയാശംസകള്‍ നേര്‍ന്നും പ്ളസ്ടു വിദ്യാര്‍ത്ഥിയായ അമാന ന്യൂസിലാന്റ് പ്രധാനമന്ത്രിക്ക് അയച്ച കത്തിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം അമാനയുടെ വീട്ടിലെത്തിയത്.കത്ത് കിട്ടിയ അതേ ദിവസം തന്നെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജസിൻഡയുടെ ലേബര്‍ പാര്‍ട്ടി വന്‍ജയം നേടി അധികാരം നിലനിര്‍ത്തിയത്.ലോകം ഉറ്റുനോക്കിയ കോവിഡ് പോരാട്ടമാണ് ജസിന്‍ഡയ്ക്ക് വന്‍ഭൂരിപക്ഷത്തോടെ രണ്ടാമൂഴം സമ്മാനിച്ചത്.മാസങ്ങള്‍ക്ക് മുമ്പ് നിരവധി പേരുടെ മരണത്തിന് ഇടയാക്കി ന്യൂസിലന്റിലെ മുസ്ലിംപള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ ജസീന്ത സ്വീകരിച്ച ധീരമായ നിലപാടുകളെ പ്രശംസിച്ച് അമാന അശറഫ് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്തക്ക് കത്തെഴുതുകയും അമാനയുടെ കത്തിനെ പ്രശംസിച്ച് ജസീന്ത മറുപടി കത്ത് അയക്കുകയും ചെയ്തതോടെയാണ് ന്യൂസിലന്റ് പ്രധാനമന്ത്രിയും പൊന്നാനിക്കാരിയായ അമാനയും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്.ന്യൂസിലന്റ് പ്രധാനമന്ത്രി അമാനക്ക് കത്തെഴുതിയത് ഏറെ മാധ്യമശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.ന്യൂസിലന്റ് മാധ്യമങ്ങളും ഈ സൗഹൃദം വാര്‍ത്തയാക്കിയിരുന്നു.പിന്നീട് ന്യൂസിലന്റ് പ്രധാനമന്ത്രിയുടെയും ന്യൂസിലന്റിന്റെയും വിശേഷങ്ങള്‍ പതിവായി അമാനയുടെ  ഇമെയിലില്‍ സന്ദേശമായി അയച്ച് കൊടുക്കുകയും ചെയ്തിരുന്നു.പെരുമ്പിലാവ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ വിദ്യാര്‍ത്ഥിയായ അമാന ഡിസിസി ജനറല്‍ സെക്രട്ടറിയും പൊന്നാനി സ്വദേശിയുമായ അശറഫിന്റെയും വഹീദയുടെയും മകളാണ്