27 April 2024 Saturday

വട്ടംകുളം ഗ്രാമപഞ്ചായത്തിന് ആരോഗ്യവകുപ്പിന്റെ പുരസ്കാരം

ckmnews

*വട്ടംകുളം ഗ്രാമപഞ്ചായത്തിന് ആരോഗ്യവകുപ്പിൻ്റെ പുരസ്കാരം*


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിന് സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ പുരസ്കാരം ലഭിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ എൻ്റെ ക്ഷയരോഗ മുക്ത കേരളം പരിപാടി കാര്യക്ഷമമായും വിജയകരമായും പൂർത്തിയാക്കിയതിനാണ് പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ ഒരു വർഷത്തിൽ അഞ്ചു വയസ്സിനു താഴെയുള്ള  കുട്ടികൾക്ക് ക്ഷയരോഗ ബാധയുണ്ടാകാതെ സംരക്ഷിച്ചതിനും ക്ഷയ രോഗം കണ്ടെത്തിയ എല്ലാവരെയും മുടക്കം വരാതെ മരുന്നുകൾ കഴിപ്പിച്ച് രോഗ വിമുക്തരാക്കിയതിനും ഒന്നാം നിര മരുന്നുകളോട് പ്രതികരിക്കാത്ത രോഗികൾ ഇല്ലാതെ സൂക്ഷിച്ചതിനുമാണ് പുരസ്കാരം.രോഗം കണ്ടെത്തിയ ആളുകളുടെ  വീടുകളിലെ ആറ് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പ്രതിരോധ മരുന്നുകൾ നൽകിയാണ് കുട്ടികളിലെ ക്ഷയരോഗം പ്രതിരോധിച്ച് നിർത്താനായത്. ആശാ പ്രവർത്തകർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ  ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവർ നിരന്തരമായി രോഗികളെ സന്ദർശിച്ച് മരുന്നുകൾ കഴിപ്പിച്ചത് വഴിയാണ്  ക്ഷയരോഗബാധിതരായ മുഴുവൻ രോഗമുക്തിയിലെത്തിച്ചത്. ദീർഘകാല ചികിത്സക്കിടയിൽ   മരുന്നുകൾ മുടക്കം കൂടാതെ കഴിപ്പിക്കാൻ ആയതിനാലാണ് മരുന്നുകളോട് പ്രതികരിക്കാത്ത രോഗികൾ ഉണ്ടാകുന്നത് തടയാനായത്. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ രാജൻ ഖൊബ്രഗഡെയും ഒപ്പുവച്ച അഭിനന്ദന പത്രം വട്ടംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വച്ച്  സംസ്ഥാന ആരോഗ്യ വകുപ്പിന് വേണ്ടി വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ അമീന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീജ പാറക്കലിന് കൈമാറി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റാബിയ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ജോഫ്രി ജേക്കബ് സ്കാരം ലഭിച്ചതിനെക്കുറിച്ച് വിശദീകരിച്ചു. ആരോഗ്യ സ്ഥിരസമിതി ചെയർ പേഴ്സൺ പ്രീത സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാബുരാജ് നന്ദി പറഞ്ഞു പറഞ്ഞു.