08 May 2024 Wednesday

'നാഞ്ചിൽ 2.0' കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേള സമാപിച്ചു

ckmnews



പൊന്നാനി നഗരസഭയുടെയും മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച

'നാഞ്ചിൽ 2.0' കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേള സമാപിച്ചു.അഞ്ചു ദിനങ്ങളിലായി പൊന്നാനി നിളയോര പാതയിൽ സംഘടിപ്പിച്ച മേളയുടെ സമാപന ഉദ്ഘാടനം 

പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു.പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അധ്യക്ഷനായി.കുടുംബശീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ.കക്കൂത്ത്, നഗരസഭാ കൗൺസിലർമാരായ റീനാ പ്രകാശ്, ഷാലി പ്രീദീപ്, ഷാഫി, നസീമ, സി. വി. സുധ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ

മൻഷൂബ വിവിധ സി.ഡി.എസ് ചെയർ പേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ വിവിധ സി.ഡി എസ്സുകളിൽ നിന്നായി കുടുംബശ്രീ അംഗങുടെ കലാപരിപാടികളും അരങ്ങേറി.