09 May 2024 Thursday

സോമൻ ചെമ്പ്രേത്തിൻ്റെ കഥകൾ നിസ്വരുടേയും നിരാലംബരുടേയും അതിജീവന പോരാട്ടങ്ങൾ:ആലംകോട് ലീലാകൃഷ്ണൻ

ckmnews

സോമൻ ചെമ്പ്രേത്തിൻ്റെ കഥകൾ നിസ്വരുടേയും നിരാലംബരുടേയും അതിജീവന പോരാട്ടങ്ങൾ:ആലംകോട് ലീലാകൃഷ്ണൻ


ചങ്ങരംകുളം:സോമൻ ചെമ്പ്രേത്തിൻ്റെ കഥകൾ നിസ്വരുടേയും നിരാലംബരുടേയും അതിജീവന പോരാട്ടങ്ങൾ ആലംകോട് ലീലാകൃഷ്ണൻ.സോമൻ ചെമ്പ്രേത്ത് രചിച്ച ദെജ്ജാല്, ഉമ്മാൻ്റെ ചോറ് തുടങ്ങിയ കഥകളിൽ ഇരകളാക്കപ്പെടുന്ന കുട്ടികളുടേയും സ്ത്രീകളുടേയും ചെറുത്തു നിൽപ്പുകൾ തുടിച്ചു നിൽക്കുന്നുണ്ടെന്ന് ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.യുവകലാസാഹിതി സംസ്ഥാന കഥാപുരസ്കാരം ഫ്രീഡം ഫിഫ്റ്റി മലയാള സാഹിതിവി കെ എൻ സ്മാരക പുരസ്കാരം എന്നിവ നേടിയ കഥാകൃത്തും അധ്യാപകനുമായ സോമൻ ചെമ്പ്രേത്തിന് ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല സംഘടിപ്പിച്ച അനുമോദന സമ്മേളനം ആലംകോട്  ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡണ്ട് എം എം ബഷീർ അധ്യക്ഷത വഹിച്ചു.ടി പി മുകുന്ദൻ സ്വാഗതം ആശംസിച്ചു.പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് വിവി രാമകൃഷ്ണൻ ഷൗക്കത്തലി ഖാൻ അഡ്വ.രാജഗോപാല മേനോൻ കെ വി ശശീന്ദ്രൻ പി എസ് മനോഹരൻ കവി ഉണ്ണികൃഷ്ണൻകുറുപ്പത്ത് തുടങ്ങിയവർ സംസാരിച്ചു.ഇസ്ഹാഖ് ഒതളൂർ നന്ദി പ്രകാശിപ്പിച്ചു.