09 May 2024 Thursday

കെ കെ സുരേന്ദ്രൻ ബി ജെ പി സ്പോർട്സ് സെൽകേരള സംസ്ഥാന പ്രഭാരി

ckmnews



കെ കെ സുരേന്ദ്രൻ ബിജെപി സ്പോർട്സ് സെൽ കേരള സംസ്ഥാന പ്രഭാരിയായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നിയമിച്ചു.സംസ്ഥാനത്ത് സ്പോർട്സ് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനം ശക്തിപ്പെടുത്താൻ ബിജെപി തീരുമാനിച്ചതിന്റെ ഭാഗമായാണ് തീരുമാനം.മണ്ഡലം തലത്തിലും ജില്ലാതലത്തിലുംകമ്മറ്റി പ്രവർത്തനം വിപുലമാക്കി കായിക മേഖലയിൽ വലിയ തോതിലുള്ള മുന്നേറ്റം നടത്താനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമായാണ് പ്രഭാരീ നിയമനം.ആർഎസ്എസ് കാര്യവാഹക് ,ബിജെപി തൃശ്ശൂർ മേഖലാ ജനറൽ സെക്രട്ടറി . ഉത്തരമേഖല വൈസ് പ്രസിഡണ്ട്,കർഷകമോർച്ച സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി,നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച കെ കെ സുരേന്ദ്രൻ നിലവിൽ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറായി പ്രവർത്തിച്ചു വരികയാണ് .2011 ൽ കോട്ടക്കൽ അസംബ്ലി മണ്ഡലത്തിലും . 2016 ൽ പൊന്നാനി അസംബ്ലി മണ്ഡലത്തിലും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്