09 May 2024 Thursday

സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി ചങ്ങരംകുളത്ത് ഫലസ്തീൻ ഐക്യ ദാർഢ്യറാലി സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം:സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യറാലി നടത്തി.അയിനിച്ചോട് സെൻ്ററിൽ നടന്ന സമാപന യോഗത്തിൽ വിവി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.സി.പി.ഐ.എം എടപ്പാൾ ഏരിയാ സെക്രട്ടറി ടി. സത്യൻ ഉദ്ഘാടനം ചെയ്തു.എം.അജയഘോഷ് സ്വാഗതവും സി.വി.റസാഖ് നന്ദിയും പറഞ്ഞു.ചങ്ങരംകുളത്ത് നിന്ന് ആരംഭിച്ച ഐക്യദാർഢ്യറാലിക്ക് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റിയംഗങ്ങളായ എം.അജയഘോഷ്,ഇ.വി.അബ്ദുട്ടി,പി.വി.ശിവദാസൻ എന്നിവർ നേതൃത്വം നൽകി.