09 May 2024 Thursday

വട്ടംകുളം പഞ്ചായത്ത് മുസ്ലീം ലീഗ് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി

ckmnews


എടപ്പാൾ: മുസ് ലീം ലീഗ് വട്ടംകുളം പഞ്ചായത്ത് കമ്മറ്റി പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി. എടപ്പാൾ പട്ടാമ്പി റോഡിൽ നിന്നാരംഭിച്ച പ്രകടനം വട്ടംകുളത്ത് സമാപിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം മണ്ഡലം സെക്രട്ടറി ടി പി  ഹൈദരാലി ഉദ്ഘാടനം ചെയ്തു. പത്തിൽ അശറഫ് അധ്യക്ഷത വഹിച്ചു. മുസ്തഫ, അബ്ദുള്ള കുട്ടി മാസ്റ്റർ, ഓണമ്പള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവർ സംസാരിച്ചു.