09 May 2024 Thursday

കെ എസ് യു ക്യാമ്പസ്‌ ജോഡോ യാത്രക്ക് സ്വീകരണം നൽകി

ckmnews

കെ എസ് യു ക്യാമ്പസ്‌ ജോഡോ യാത്രക്ക് സ്വീകരണം നൽകി


എടപ്പാൾ: ഭിന്നതയുടെ പാഠങ്ങൾ പുസ്തകമാവുമ്പോൾ ഐക്യത്തിന്റെ പാഠങ്ങൾ കലാലയം പറയട്ടെ എന്ന മുദ്രവാക്യം ഉയർത്തി കെ.എസ്.യു ജില്ല പ്രസിഡന്റ്‌ ഇ.കെ അൻഷിദ് നയിക്കുന്ന ക്യാമ്പസ്‌ ജോഡോ യാത്രക്ക്  തവനൂർ ഗവ കോളേജിൽ സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി  ഇ.പി.രാജീവ് ഉദ്ഘാടനം ചെയ്തു. പ്രണവ് അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ കാവി വത്കരണത്തിനും ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കും എതിരെയുള്ള വിധി എഴുത്താകും കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് എന്ന് ഇ.പി.രാജീവ് അഭിപ്രായപെട്ടു.കെ .കെ എസ്‌ യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ,സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ആദിൽ,സുദേവ് പി, പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് റാഷിദ് പുതുപൊന്നാനി,യാസീൻ എടപ്പാൾ,റിസ്വിൻ കോട്ടപ്പുറം,റിജാസ് പെരുമ്പാൾ,ഷഫീക് വക്കാട്, എന്നിവർ സംസാരിച്ചു.