09 May 2024 Thursday

നരിപ്പറമ്പ് ഹോമിയോ ഡിസ്പെൻസറി റോഡ് ഉദ്ഘാടനം ചെയ്തു

ckmnews

നരിപ്പറമ്പ് ഹോമിയോ ഡിസ്പെൻസറി റോഡ് ഉദ്ഘാടനം ചെയ്തു


എടപ്പാൾ:ഡോ. കെ ടി ജലീൽ  എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കാലടി ഗ്രാമ പഞ്ചായത്തിലെ നരിപ്പറമ്പ് ഹോമിയോ ഡിസ്പെൻസറി റോഡ്

എം എൽ എ നാടിന് സമർപിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട്  സി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്  പ്രസിഡണ്ട് കെ ജി ബാബു, ഇ കെ ദിലീഷ്, മുൻ വാർഡ് മെമ്പർ കുഞ്ഞുമോൻ,സുരേഷ്, പ്രേമ  തുടങ്ങിയവർ സംബന്ധിച്ചു.