09 May 2024 Thursday

പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ ഒമ്പതര പവൻ സ്വർണ്ണം കവർന്ന സംഭവം കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി

ckmnews


പെരുമ്പിലാവ്:തിപ്പിലശ്ശേരിയിൽ വീട്ടിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി.തിപ്പിലശ്ശേരി സ്വദേശി കക്കാടത്ത് വളപ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്.വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഒമ്പതര പവൻ സ്വർണമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്‌.മൂന്ന് മോതിരവും സ്വർണത്തിന്റെ ചെയിനുമാണ് നഷ്ടപ്പെട്ടത്.കഴിഞ്ഞ ദിവസം ബന്ധുക്കളുടെ വീട്ടിൽ പോയി വീട്ടിലെത്തിയപ്പോഴാണ് വീട്ടിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണം കാണാതായ വിവരം ബന്ധുക്കൾ അറിയുന്നത്‌.രണ്ടുദിവസം വീടിന്റെ പലസ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താത്തതിനെ തുടർന്ന് കുന്നംകുളം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർ ഇഖ്ബാൽ, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘവും തൃശ്ശൂരിൽ നിന്നുള്ള വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി മോഷണം നടന്ന വീട്ടിൽ ശാസ്ത്രീയ പരിശോധന നടത്തി. തുടർന്ന് ശേഖരിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ മോഷ്ടാക്കൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ഉദ്ധ്യോഗസ്ഥർ പറഞ്ഞു